01
മലയാളം വന്ന വഴികൾ
മലയാള ഭാഷയുടെ ആദ്യ എഴുത്തു രൂപം ഉടലെടുത്തുത് AD നാലോ അഞ്ചോ നൂറ്റാണ്ടിലാണ് എന്ന് കരുതപ്പെടുന്നു. ഇന്ത്യൻ ഭാഷകളുടെ തന്നെ ആദ്യരൂപമായ ബ്രഹ്മി എന്ന എഴുത്തുരൂപത്തിലെ വട്ടെഴുത്താണ് മലയാള ലിപിയുടെ അടിസ്ഥാനം. എതാണ്ട് 13-ാം നൂറ്റാണ്ടോടുകൂടെ ഭാഷ മെച്ചപ്പെടുകയും 19-ാം നൂറ്റാണ്ടോടെ ഇന്ന് നമ്മൾ ഉപയോഗിക്കുന്നഎഴുത്തുരൂപം ഉപയോഗത്തിൽ വരുകയും ചെയ്തു. സഹ്യപർവതത്തിനു പടിഞ്ഞാറുള്ള ഭൂപ്രദേശത്തിന് പ്രാചീനകാലത്തുണ്ടായിരുന്ന പേരാണ് മലയാളം എന്നും, പിന്നീട് ഇത് ഭാഷയുടെ പേരായ് മാറുകയായിരുന്നു എന്നും പറയപ്പെടുന്നു.
മലയാളം, തമിഴ്, തുളു, തെലുങ്ക്, കന്നടം എന്നിവയെല്ലാം ഒരേ ഗോത്രത്തിൽ പെട്ടവയാണ്. ഈ ദക്ഷിണേന്ത്യൻ ഭാഷകളെ ദ്രാവിഡഗോത്രത്തിൽപെട്ടവയായി കണക്കാക്കുന്നു
1817 ലാണ് സ്കൂളുകൾ കേരളത്തിൽ ആരംഭിക്കുന്നത്.
1834 ൽ സ്വാതിതിരുന്നാൾ തിരുവനന്തപുരത്ത് ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചു.
1834 ൽ ഗുണ്ട൪ട്ട് വ്ദ്യഭ്യാസപ്രവ൪ത്തനങ്ങൽ ആരംഭിച്ചു
1845 ൽ ഗുണ്ടര്ട്ട് മലയാള പാഠപുസ്തകം ഇറക്കു
02
വ്യാകരണം
ഭാഷ തെറ്റു കൂടാതെ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളടങ്ങിയ ശാസ്ത്രമാണ് വ്യാകരണം.
ഉദാ: രോഗിയായ അവളുടെ മകളെ ആശുപത്രിയിൽ കൊണ്ടുപോയ്.
ഇവിടെ രോഗിയാര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ പ്രയാസമണ്.ശരിയായ രീതിയിൽ ഭാഷ പ്രയോഗിക്കാത്തതുകൊണ്ടുള്ള ആശയക്കുഴപ്പമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ശരിയായ രീതിയിൽ ഭാഷ പ്രയോഗിക്കുന്നതിന് ചില നിയമങ്ങളുണ്ട്, അവയാണ് വ്യാകരണനിയമങ്ങൾ.
03
അക്ഷരങ്ങൾ
വർണം എന്നു പറയുന്നത് പിരിക്കാൻ പാടില്ലാത്ത ശബ്ദത്തെയാണ്. വർണങ്ങൾ തനിയെ ഉച്ചരിക്കാൻ പറ്റുന്നവയും പറ്റാത്തവയും ഉണ്ട്.
തനിയെ ഉച്ചാരണമുള്ള വർണത്തെ സ്വരം എന്നും, ഉച്ചാരണമില്ലാത്ത വർണത്തെ വ്യഞ്ജനം എന്നും പറയുന്നു, വർണ്ണങ്ങൾ ഒറ്റയ്ക്കോ കൂടിച്ചേർന്നോ അക്ഷരങ്ങളുണ്ടാകുന്നു. അക്ഷരങ്ങൾ കൂടിച്ചേർന്ന് പദങ്ങളും, പദങ്ങൾ കൂടിച്ചേർന്ന് വാക്യങ്ങളും ഉണ്ടാകുന്നു.സ്വരാക്ഷരങ്ങൾ - ഉച്ചാരണത്തിൽ നിശ്വാസവായുവിന് യാതൊരു തടസ്സവും ഉണ്ടാകുന്നില്ല.
14 സ്വരാക്ഷരങ്ങൾ : അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ, ഏ, ഐ, ഒ, ഓ. ഔ, അം,
സ്വര്ക്ഷരങ്ങളെ വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു, ഹ്രസ്വം എന്നും, ദിർഘം എന്നും.
ഹ്രസ്വം - അ, എ, ഇ, ഒ, ഉ
ദീർഘം - ആ, ഏ, ഈ, ഓ, ഊ
കാരം എന്നു ഏതെങ്കിലും ഒരു അക്ഷരത്തോട് ചേർത്താൽ അത് ആ അക്ഷരത്തിൻറെ പേരാകും. ഉദാ. ഉകാരം.
ഉകാരത്തിന് തെളിഞ്ഞ ഉച്ചാരണവും (കണ്ടു, കേട്ടു) മറഞ്ഞ ഉച്ചാരണവും (ആണ്, പെണ്ണ്) ഉണ്ട്. തെളിഞ്ഞ ഉകാരത്തിന് വിവൃതോകാരം എന്നും, മറഞ്ഞ ഉച്ചാരണത്തിന് സംവൃതോകാരം എന്നും പറയുന്നു, സംവൃതോകാരം എപ്പോഴും ഹ്രസ്വമാണ്.
വ്യഞ്ജനാക്ഷരങ്ങൾ: ശ്വസനവായുവിന് അതിന്‍റെ പ്രയാണമാർഗത്തിലെ ഏതെങ്കിലും ഭാഗത്ത് വെച്ച് പൂർണമായോ ഭാഗികമായോ തടസ്സം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളാണ് വ്യഞ്ജനങ്ങൾ.
37 വ്യഞ്ജനങ്ങൾ:
ക, ഖ, ഗ, ഘ, ങ, ച, ഛ, ജ. ഝ, ഞ ,ട, ഠ. ഡ, ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ, ബ, ഭ, മ, യ, ര, ല, വ, ശ, ഷ, സ, ഹ, ള, ഴ, റ, ങ
ഇവയിൽ ആദ്യത്തെ 25 അക്ഷരങ്ങളെ വർഗാക്ഷരങ്ങൾ എന്ന് പറയുന്നു, കാരണം അവ ക,ച,ട,ത,പ എന്ന 5 വർഗങ്ങളിൽ പെടുന്നു,
ഓരോ വർഗത്തിലുമുള്ള ആദ്യത്തെ 5 അക്ഷരങ്ങൾക്ക് ഖരം എന്ന് പറയുന്നു. (ക,ച,ട.ത,പ)
വ്യഞ്ജനങ്ങളിലെ അതിഖരങ്ങളാണ് ഖ,ഛ,ഠ,ഥ,ഫ. ഖരത്തിനോട് 'ഹ്' എന്ന വൃഞ്ജനം ചേർത്ത് ശക്തി കൂട്ടുമ്പോഴാണ് അതിഖരം ഉണ്ടാകുന്നത്.
ഗ,ജ,ഡ,ദ,ബ എന്നിവയാണ് മൃദുക്കൾ. ഖരാക്ഷരത്തിന്റെ ശക്തി കുറഞ്ഞ ഉച്ചാരണമാണ് മൃദു.
ഘ,ഝ,ഢ,ധ,ഭ ഇവ ഘോഷാക്ഷരങ്ങൾ. മൃദുവിനോട് 'ഹ്' ചേർത്ത് ശക്തികൂട്ടുമ്പോഴാണ് ഘോഷാക്ഷരങ്ങൾ ഉണ്ടാകുന്നത്.
ങ,ഞ,ണ,ന,മ, ഇവ അനുനാസികങ്ങൾ
യ,ര,ല,വ,ള,ഴ,റ ഇവ മധ്യമങ്ങൾ. സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും മധ്യേ നിൽക്കുന്നതിനാലാണ് മധ്യമം എന്ന പേർ.
ശ,ഷ,സ ഇവ ഊഷ്മാക്കൾ
ഹ ഘോഷി എന്നും പറയുന്നു.
അനുസ്വാരം; അം എന്നതാണ് അനുസ്വാരം. സ്വരത്തോട് ചേർന്നു മാത്രമേ അനുസ്വരത്തിന് ഉച്ചാരണമുള്ളു. ഇങ്ങനെ സ്വരത്തെ അനുഗമിക്കുന്നതുകൊണ്ടാണ് അനുസ്വരം എന്ന പേരു വന്നത്.
അഃ എന്ന ഉച്ചാരണത്തെ വിസർഗ്ഗം വിളിക്കുന്നു ഉദാ. ദുഃഖം.
ചില്ലുകൾ; ർ,ൾ,ൺ,ൽ,ൻ എന്നിവയാണ് പ്രധാനമായ അഞ്ചു ചില്ലുകൾ,
അഗ്രസ്വരങ്ങൾ: വായ്ക്കുള്ളിൽ പല്ല് ഉറച്ചു നിൽക്കുന്ന ഭാഗത്ത് നാക്ക് വെച്ച് പലക്രമത്തിൽ ഉച്ചരിക്കുന്ന സ്വരങ്ങൾ അഗ്രസ്വരങ്ങൾ എന്നറിയപ്പെടുന്നു. ഉദാ. ഇ, എ
താലവ്യം: ഉച്ചാരണകരണമായ നാവ് താലുപ്രദേശത്ത് സ്പർശിച്ചു (അണ്ണാക്കിൽ വച്ച് നിശ്വാസവായു തടസ്സപ്പെടുത്തുന്നു) വായുപ്രവാഹത്തെ തടഞ്ഞുച്ചരിക്കുന്ന ഭാഷണശബ്ദം (ച, ഛ, ജ, ഝ, ഞ, ഇ, ശ, യ )
കണ്ഠ്യം: ക,ഖ,ഗ,ഘ,ങ,അ – കണ്ഠത്തിൽ വെച്ച് നിശ്വാസവായു തടസ്സപ്പെടുന്നു.
മൂർദ്ധന്യം: ട,ഠ,ഡ,ഢ,ണ,ഋ,ഷ – മൂർദ്ധാവ് – മുകളിലത്തെ അണകൾക്ക് മദ്ധ്യേ ഉള്ള വായുടെ മേൽത്തട്ട് – ഇവിടെവെച്ച് നിശ്വാസവായു തടസ്സപ്പെടുന്നു.
ദന്ത്യം: ദന്തത്തിൽ പല്ലിൽ വച്ച് വായുവിന്‍റെ പ്രവാഹത്തിന് തടസ്സം നേരിടുന്നു.
ഓഷ്ഠ്യം : പ,ഫ,ബ,മ,ഉ,വ – ഓഷ്ഠ്യത്തിൽ വച്ച് – ചുണ്ടിൽ വായു തടസ്സപ്പെടുത്തുന്നു
വർത്സ്യം: ര,ല – മൂർദ്ധന്യത്തിനും ദന്ത്യത്തിനും ഇടയിലുള്ള ഭാഗത്തുവച്ച് നാവുകൊണ്ട് വായു തടഞ്ഞുനിർത്തപ്പെടുന്നു.
ഖ, ഛ, ഠ, ഥ, ഫ, ഗ, ജ, ഡ, ദ, ബ, ഘ, ത്ധ, ഢ, ധ, ഭ, ശ, ഷ, സ, ഹ, ഋ, ൽ എന്നീ 21 അക്ഷരങ്ങൾ സംസ്കൃതത്തിൽ നിന്ന് വന്നവയാണ്.
04
വാക്യം
വാക്യം: ഒരാശയം പൂർണ്ണമാകാൻ ഒന്നിൽ കൂടുതൽ പദങ്ങൾ ഉപയോഗിച്ചുണ്ടാകുന്ന ഭാഷാരൂപമാണ് വാക്യം. എന്നാൽ വെറുമൊരു പദം ആശയം നൽകില്ല. അതുകൊണ്ട് ഭാഷയുടെ അടിസ്ഥാനഘടം വാക്യമാണെന്നു പറയാം.
ഉദാ. പാട്ടു പാടി
വാക്യത്തിൽ ആരെപ്പറ്റി അല്ലെങ്കിൽ എന്തിനെപ്പറ്റി പറയുന്നുവോ അത് ആഖ്യ എന്നു പറയുന്നു
ഉദാ. ജോമി ഇന്നലെ അവധി ആയിരുന്നു
ആഖ്യയുടെ പ്രവൃത്തിയെ അല്ലെങ്കിൽ അവസ്ഥയെ ആഖ്യാതം എന്നു പറയുന്നു
ഉദാ.ജോമി ഇന്നലെ അവധി ആയിരുന്നു
കർമ്മം: ഒരു വാക്യത്തിൽ ആഖ്യാതത്തിനുണ്ടാകുന്ന ആകാംക്ഷയെ പൂർത്തിയാക്കുന്ന വാക്യം ആണ് കർമ്മം
ഉദാ. ജോമി ഇന്നലെ അനൂപിനെ കാണാൻ പോയതിനാൽ അവധി ആയിരുന്നു
ഇങ്ങനെ ആഖ്യയോടും ആഖ്യാതത്തോടും മറ്റു വാക്യങ്ങൾ ചേർന്നാൽ കാര്യങ്ങൾ കൂടുതൽ വ്യകതമാകും. എന്നാൽ ഒരു പ്രശ്നം പദങ്ങൾ കൂടുന്നതുകൊണ്ട് വാചകം വലുതാകും എന്നതാണ്. ഇങ്ങനെ വാക്യങ്ങൾ കൂടിച്ചേർന്ന് കിട്ടുന്ന വലിയ വാക്യത്തിന് വികസിതവാക്യം എന്നു പറയുന്നു
ഉദാ. ജോമി ഇന്നലെ അനൂപിനെ കാണാൻ പോയത് അനൂപിന് സുഖമില്ലാത്തതിനാലാണ്. അതുകൊണ്ട് ജോമി ഇന്നെല അവധി ആയിരുന്നു.