top of page
building a structure

Chain Survey

View a Demo

Contact Us

Enrol 

ചെയ്ൻ സർവ്വെ

  • ഈ നോട്ട് ശരിക്കും മനസ്സിലാകണമെങ്കിൽ ഇതിനോടൊപ്പമുള്ള വീഡിയോ കോഴ്സ് ആദ്യം കാണുക

  • താഴെ കൊടുത്തിരിക്കുന്നത് നോട്ടിൻെറ പൂര്ണ്ണമായ പതിപ്പ് കോഴ്സിനുള്ളൽ ലഭ്യമാണ്

ജന്മാവകാശം

ഒരു വസ്തുവിൽ ഒരാൾക്കുള്ള സ്ഥിരമായ അവകാശത്തെ ജന്മാവകാശം എന്നു പറയുന്നു.

സ്ഥിരം പട്ടയം

ജന്മാവകാശത്തെ കാണിക്കുന്ന രേഖയ്ക്ക് സ്ഥിരപട്ടയം എന്നു പറയുന്നു.

പട്ടയം

ഗവണ്മെന്‍റ് വകസ്ഥലം കുടിയാന്മാരുടെ പേരിൽ അവകാശപ്പെടുത്തി കൊടുക്കുന്ന രേഖയ്ക്ക് പട്ടയം എന്നു പറയുന്നു.

പുറംപോക്ക് (September 2018)

പൊതുജനങ്ങളുടെ ആവശ്യത്തിനായി ഒഴിച്ചിട്ടിട്ടുള്ളതും, യാതൊരു കാരണവശാലും പതിച്ചു കൊടുക്കാൻ പാടില്ലാത്തതും ഗവണ്മെന്‍റിന്‍റെ കൈവശം ഉള്ളതും ആയ ഭൂവിഭാഗത്തെ പുറംപോക്ക് എന്നു പറയുന്നു. ഉദാ. റോഡ്, തോട്

തരിശ് (September 2018)

ആരുടെയും കൈവശത്തിലോ അനുഭവത്തിലോ അല്ലാത്തതും വേണ്ടിവന്നാൽ പതിച്ചുകൊടുക്കാൻ പറ്റുന്നതും ആയ സർക്കാർ ഭൂമികൾ ആണ് തരിശ് എന്ന് പറയുന്നത്.

പുതുവൽ

തരിശുഭൂമിയിൽ കുടിയാന്മാർ അനധികൃതമായ പ്രവേശിച്ച് കൈവശം വെച്ച് അനുഭവിക്കുന്ന വസ്തുവിനെ പുതുവൽ എന്നു പറയുന്നു.

പതിവ് വസ്തുക്കൾ

വ്യക്തികളുടെയോ സ്വകാര്യസ്ഥാപനങ്ങളുടെയോ പേരിൽ പതിച്ച് പട്ടയം കൊടുത്തിട്ടുള്ള വസ്തുക്കളെ പതിവ് വസ്തുക്കൾ എന്നു പറയുന്നു.

ജണ്ട

വനത്തിന്‍റെ അതിർത്തിയിലോ ഉള്ളിലോ സ്ഥാപിക്കുന്ന സർവ്വേ അടയാളങ്ങൾ കാലക്രമത്തിൽ കാട് പിടിച്ചോ മണ്ണ് വീണോ മൂടിപോകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇത്തരം അടയാളങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ സർവേ അടയാളത്തിന് സമീപം ചെറിയ കല്ലുകളുടെ ഒരു കൽക്കൂമ്പാരം സ്ഥാപിക്കുന്നു. ഇതാണ് ജണ്ട എന്നറിയപ്പെടുന്നത്.

ഒഴുക് (July 2018)

ഒരു വസ്തുവിനെ സംബന്ധിച്ച് അവകാശം വിസ്തീർണ്ണം അതിർത്തി ഇനം തരം എന്നീ വിവരങ്ങൾ കാണിച്ച് കരം നിശ്ചയിക്കുന്നതിന് വേണ്ടി കണ്ടെഴുത്ത് കാലത്ത് തയ്യാറാക്കി സൂക്ഷിച്ചിരുന്ന ഒരു റവന്യു റെക്കോഡിനെയാണ് ഒഴുക് എന്ന് പറയുന്നത്. ഇത് തയ്യാറാക്കിയിരിക്കുന്നത് ശാസ്ത്രീയമായ സർവ്വേ അടിസ്ഥാനത്തിലല്ല.

പ്ലാൻ

ഒരു വലിയ ഭൂവിഭാഗം കഴിവതും വലിയ തോതിൽ വരച്ച് എല്ലാ അളവുകളും രേഖപ്പെടുത്തി തയ്യാറാക്കുന്ന സ്കെച്ചാണ് പ്ലാൻ.

Course Highlights

bottom of page