top of page
Leaf
ENROL NOW

​മലയാളം വന്ന വഴികൾ

മലയാള ഭാഷയുടെ ആദ്യ എഴുത്തു രൂപം ഉടലെടുത്തുത് AD നാലോ അഞ്ചോ നൂറ്റാണ്ടിലാണ് എന്ന് കരുതപ്പെടുന്നു.  ഇന്ത്യൻ ഭാഷകളുടെ തന്നെ ആദ്യരൂപമായ ബ്രഹ്മി എന്ന എഴുത്തുരൂപത്തിലെ വട്ടെഴുത്താണ് മലയാള ലിപിയുടെ അടിസ്ഥാനം. എതാണ്ട് 13-ാം നൂറ്റാണ്ടോടുകൂടെ ഭാഷ മെച്ചപ്പെടുകയും 19-ാം നൂറ്റാണ്ടോടെ ഇന്ന് നമ്മൾ ഉപയോഗിക്കുന്നഎഴുത്തുരൂപം ഉപയോഗത്തിൽ വരുകയും ചെയ്തു. സഹ്യപർവതത്തിനു പടിഞ്ഞാറുള്ള ഭൂപ്രദേശത്തിന് പ്രാചീനകാലത്തുണ്ടായിരുന്ന പേരാണ് മലയാളം എന്നും, പിന്നീട് ഇത് ഭാഷയുടെ പേരായ് മാറുകയായിരുന്നു എന്നും പറയപ്പെടുന്നു.

 

മലയാളം, തമിഴ്, തുളു, തെലുങ്ക്, കന്നടം എന്നിവയെല്ലാം ഒരേ ഗോത്രത്തിൽ പെട്ടവയാണ്. ഈ ദക്ഷിണേന്ത്യൻ ഭാഷകളെ ദ്രാവിഡഗോത്രത്തിൽപെട്ടവയായി കണക്കാക്കുന്നു 

 

  • 1817 ലാണ് സ്കൂളുകൾ കേരളത്തിൽ ആരംഭിക്കുന്നത്.

  • 1834 ൽ സ്വാതിതിരുന്നാൾ തിരുവനന്തപുരത്ത് ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചു.

  • 1834 ൽ ഗുണ്ട൪ട്ട് വ്ദ്യഭ്യാസപ്രവ൪ത്തനങ്ങൽ ആരംഭിച്ചു

  • 1845 ൽ ഗുണ്ടര്ട്ട് മലയാള പാഠപുസ്തകം ഇറക്കുന്നു.

bottom of page