Leaf
ENROL NOW

​മലയാളം വന്ന വഴികൾ

മലയാള ഭാഷയുടെ ആദ്യ എഴുത്തു രൂപം ഉടലെടുത്തുത് AD നാലോ അഞ്ചോ നൂറ്റാണ്ടിലാണ് എന്ന് കരുതപ്പെടുന്നു.  ഇന്ത്യൻ ഭാഷകളുടെ തന്നെ ആദ്യരൂപമായ ബ്രഹ്മി എന്ന എഴുത്തുരൂപത്തിലെ വട്ടെഴുത്താണ് മലയാള ലിപിയുടെ അടിസ്ഥാനം. എതാണ്ട് 13-ാം നൂറ്റാണ്ടോടുകൂടെ ഭാഷ മെച്ചപ്പെടുകയും 19-ാം നൂറ്റാണ്ടോടെ ഇന്ന് നമ്മൾ ഉപയോഗിക്കുന്നഎഴുത്തുരൂപം ഉപയോഗത്തിൽ വരുകയും ചെയ്തു.

 

 • 1817 ലാണ് സ്കൂളുകൾ കേരളത്തിൽ ആരംഭിക്കുന്നത്.

 • 1834 ൽ സ്വാതിതിരുന്നാൾ തിരുവനന്തപുരത്ത് ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചു.

 • 1834 ൽ ഗുണ്ട൪ട്ട് വ്ദ്യഭ്യാസപ്രവ൪ത്തനങ്ങൽ ആരംഭിച്ചു

 • 1845 ൽ ഗുണ്ടര്ട്ട് മലയാള പാഠപുസ്തകം ഇറക്കുന്നു.

വ്യാകരണം

ഭാഷ തെറ്റു കൂടാതെ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളടങ്ങിയ ശാസ്ത്രമാണ് വ്യാകരണം.

ഉദാ: രോഗിയായ അവളുടെ മകളെ ആശുപത്രിയിൽ കൊണ്ടുപോയ്.

ഇവിടെ രോഗിയാര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ പ്രയാസമണ്.ശരിയായ രീതിയിൽ ഭാഷ പ്രയോഗിക്കാത്തതുകൊണ്ടുള്ള ആശയക്കുഴപ്പമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ശരിയായ രീതിയിൽ ഭാഷ പ്രയോഗിക്കുന്നതിന് ചില നിയമങ്ങളുണ്ട്, അവയാണ് വ്യാകരണനിയമങ്ങൾ.

 • വർണം എന്നു പറയുന്നത് പിരിക്കാൻ പാടില്ലാത്ത ശബ്ദത്തെയാണ്. വർണങ്ങൾ തനിയെ ഉച്ചരിക്കാൻ പറ്റുന്നവയും പറ്റാത്തവയും ഉണ്ട്.

  • തനിയെ ഉച്ചാരണമുള്ള വർണത്തെ സ്വരം എന്നും, ഉച്ചാരണമില്ലാത്ത വർണത്തെ വ്യഞ്ജനം എന്നും പറയുന്നു,

 • സ്വരാക്ഷരങ്ങൾ - ഉച്ചാരണത്തിൽ നിശ്വാസവായുവിന് യാതൊരു തടസ്സവും ഉണ്ടാകുന്നില്ല.

  • 14 സ്വരാക്ഷരങ്ങൾ : അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ, ഏ, ഐ, ഒ, ഓ. ഔ, അം,

  • സ്വര്ക്ഷരങ്ങളെ വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു, ഹ്രസ്വം എന്നും, ദിർഘം എന്നും.

  • കാരം എന്നു ഏതെങ്കിലും ഒരു അക്ഷരത്തോട് ചേർത്താൽ അത് ആ അക്ഷരത്തിൻറെ പേരാകും. ഉദാ. ഉകാരം.

  • ഉകാരത്തിന് തെളിഞ്ഞ ഉച്ചാരണവും (കണ്ടു, കേട്ടു) മറഞ്ഞ ഉച്ചാരണവും (ആണ്, പെണ്ണ്) ഉണ്ട്. തെളിഞ്ഞ ഉകാരത്തിന് വിവൃതോകാരം എന്നും, മറഞ്ഞ ഉച്ചാരണത്തിന് സംവൃതോകാരം എന്നും പറയുന്നു,

 • വ്യഞ്ജനാക്ഷരങ്ങൾ: ശ്വസനവായുവിന് അതിന്‍റെ പ്രയാണമാർഗത്തിലെ ഏതെങ്കിലും ഭാഗത്ത് വെച്ച് പൂർണമായോ ഭാഗികമായോ തടസ്സം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളാണ് വ്യഞ്ജനങ്ങൾ.

  • 37 വ്യഞ്ജനങ്ങൾ:

   •   ക, ഖ, ഗ, ഘ, ങ, ച, ഛ, ജ. ഝ, ഞ ,ട, ഠ. ഡ, ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ, ബ, ഭ, മ, യ, ര, ല, വ, ശ, ഷ, സ, ഹ, ള, ഴ, റ, ങ

   • ഇവയിൽ ആദ്യത്തെ 25 അക്ഷരങ്ങളെ വർഗാക്ഷരങ്ങൾ എന്ന് പറയുന്നു, കാരണം അവ ക,ച,ട,ത,പ എന്ന 5 വർഗങ്ങളിൽ പെടുന്നു,

   • ഓരോ വർഗത്തിലുമുള്ള ആദ്യത്തെ 5 അക്ഷരങ്ങൾക്ക് ഖരം എന്ന് പറയുന്നു. (ക,ച,ട.ത,പ)

   • വ്യഞ്ജനങ്ങളിലെ അതിഖരങ്ങളാണ് ഖ,ഛ,ഠ,ഥ,ഫ

   • ഗ,ജ,ഡ,ദ,ബ എന്നിവയാണ് മൃദുക്കൾ

   • ഘ,ഝ,ഢ,ധ,ഭ ഇവ ഘോഷാക്ഷരങ്ങൾ

   • ങ,ഞ,ണ,ന,മ, ഇവ അനുനാസികങ്ങൾ

   • യ,ര,ല,വ,ള,ഴ,റ ഇവ മധ്യമങ്ങൾ. സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും മധ്യേ നിൽക്കുന്നതിനാലാണ് മധ്യമം എന്ന പേർ.

   • ശ,ഷ,സ ഇവ ഊഷ്മാക്കൾ

   • ഹ ഘോഷി എന്നും പറയുന്നു.

 • അനുസ്വാരം; അം എന്നതാണ് അനുസ്വാരം

 • ചില്ലുകൾ; ർ,ൾ,ൺ,ൽ,ൻ എന്നിവയാണ് പ്രധാനമായ അഞ്ചു ചില്ലുകൾ,

 • അഗ്രസ്വരങ്ങൾ: വായ്ക്കുള്ളിൽ പല്ല് ഉറച്ചു നിൽക്കുന്ന ഭാഗത്ത് നാക്ക് വെച്ച് പലക്രമത്തിൽ ഉച്ചരിക്കുന്ന സ്വരങ്ങൾ അഗ്രസ്വരങ്ങൾ എന്നറിയപ്പെടുന്നു. ഉദാ. ഇ, എ

 • താലവ്യം: ഉച്ചാരണകരണമായ നാവ് താലുപ്രദേശത്ത് സ്പർശിച്ചു (അണ്ണാക്കിൽ വച്ച് നിശ്വാസവായു തടസ്സപ്പെടുത്തുന്നു) വായുപ്രവാഹത്തെ തടഞ്ഞുച്ചരിക്കുന്ന ഭാഷണശബ്ദം (ച, ഛ, ജ, ഝ, ഞ, ഇ, ശ, യ )

 • കണ്ഠ്യം: ക,ഖ,ഗ,ഘ,ങ,അ – കണ്ഠത്തിൽ വെച്ച് നിശ്വാസവായു തടസ്സപ്പെടുന്നു.

 • മൂർദ്ധന്യം: ട,ഠ,ഡ,ഢ,ണ,ഋ,ഷ – മൂർദ്ധാവ് – മുകളിലത്തെ അണകൾക്ക് മദ്ധ്യേ ഉള്ള വായുടെ മേൽത്തട്ട് – ഇവിടെവെച്ച് നിശ്വാസവായു തടസ്സപ്പെടുന്നു.

 • ദന്ത്യം: ദന്തത്തിൽ പല്ലിൽ വച്ച് വായുവിന്‍റെ പ്രവാഹത്തിന് തടസ്സം നേരിടുന്നു.

 • ഓഷ്ഠ്യം : പ,ഫ,ബ,മ,ഉ,വ – ഓഷ്ഠ്യത്തിൽ വച്ച് – ചുണ്ടിൽ വായു തടസ്സപ്പെടുത്തുന്നു

 • വർത്സ്യം: ര,ല – മൂർദ്ധന്യത്തിനും ദന്ത്യത്തിനും ഇടയിലുള്ള ഭാഗത്തുവച്ച് നാവുകൊണ്ട് വായു തടഞ്ഞുനിർത്തപ്പെടുന്നു.